തിരുവനന്തപുരം: കൊച്ചുവേളിക്കും കാരൈക്കലിനുമിടയിലെപ്രത്യേക ട്രെയിനുകള്‍ യാത്രക്കാരുടെ കുറവു മൂലം റദ്ദാക്കി. കൊച്ചുവേളിയില്‍ നിന്ന് 23 നും 30 നും പുറപ്പെടേണ്ട 06044 കൊച്ചുവേളി – കാരൈക്കല്‍ പ്രത്യേക ട്രെയിനും കാരൈക്കലില്‍ നിന്ന് 24 നും 31 നും പുറപ്പെടേണ്ട 06043 കാരൈക്കല്‍ – കൊച്ചുവേളി പ്രത്യേക ട്രെയിനുമാണ് റദ്ദാക്കിയത്.
കനത്ത മഴയെത്തുടര്‍ന്ന് രാജ്യത്തിന്റെ വടക്ക്-കിഴക്കന്‍ മേഖലയില്‍ റെയില്‍വേ ട്രാക്കുകളില്‍ വെള്ളം കയറിയതിനെത്തുടര്‍ന്ന് തിരുവനന്തപുരം സെന്‍ട്രലില്‍ നിന്ന് ഇന്നു വൈകിട്ട് അഞ്ചിന് പുറപ്പെടേണ്ട 12507 തിരുവനന്തപുരം – ഗുവാഹത്തി എക്സ്പ്രസ് റദ്ദാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: