പത്തനംതിട്ട: ഗാനഗന്ധര്വന് കെ.ജെ .യേശുദാസ് സന്നിധാനത്തെത്തി അയ്യപ്പനെ വണങ്ങി. ഭാര്യ പ്രഭയ്ക്കൊപ്പമാണ് ഇന്നലെ അദ്ദേഹം സന്നിധാനത്തെത്തിയത്.
രാവിലെ എട്ടു മണിയോടെ പമ്പയിലെത്തി ഗണപതിക്ഷേത്രത്തിലും മറ്റുനടകളിലും വണങ്ങി. തുടര്‍ന്ന് മലകള്‍ താണ്ടി പതിനെട്ട് പടികള്‍ കയറി സോപാനത്തെത്തി അയ്യനെ വണങ്ങി.
മേല്‍ശാന്തി ഉണ്ണികൃഷ്ണന് നമ്പൂതിരി ഇരുവര്‍ക്കും പ്രസാദം നല്കി. ഉച്ചപൂജയ്ക്ക് കളഭാഭിഷേകവും കണ്ടു. പ്രഭാ യേശുദാസ് ആദ്യമായാണ് ശബരിമലയിലെത്തുന്നത്. സന്നിധാനത്ത് ഹരിവരാസനം പാടിയാണ് യേശുദാസ് മടങ്ങിയത്.
ചിങ്ങമാസ പൂജകള്‍ പൂര്‍ത്തിയാക്കി ഇന്നലെ രാത്രി പത്തിന് നടയടച്ചു. ഓണപ്പൂജകള്‍ക്കായി സപ്തംബര്‍ 2ന് വൈകിട്ട് 5ന് നട തുറക്കും. ഓണസദ്യകളും പൂജയും പൂര്‍ത്തിയാക്കി സപ്തംബര്‍ 6ന് നട അടയ്ക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: