വരാപ്പുഴ പീഡനം: ശോഭാ ജോണും ജയരാജനും കുറ്റക്കാര്‍; ശിക്ഷ ഇന്ന്

Monday 21 August 2017 11:05 pm IST

കൊച്ചി: വരാപ്പുഴ പീഡനക്കേസുകളില്‍ വിചാരണ പൂര്‍ത്തിയായ ആദ്യകേസില്‍ തിരുവനന്തപുരം തിരുമല എംഎസ്പി നഗര്‍ ബഥേല്‍ ഹൗസില്‍ ശോഭാ ജോണ്‍, മുന്‍ സൈനിക ഉദ്യോഗസ്ഥന്‍ ജയരാജന്‍ നായര്‍ എന്നിവര്‍ കുറ്റക്കാരാണെന്ന്് കോടതി വിധിച്ചു. ശിക്ഷാവിധി ഇന്ന്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പെണ്‍വാണിഭ സംഘത്തിനു കൈമാറി കൂട്ടമാനഭംഗത്തിന് ഇരയാക്കിയെന്നാണു കേസ്. പെണ്‍വാണിഭ സംഘത്തിന്റെ ഇടനിലക്കാരിയായിരുന്നു മുഖ്യപ്രതി ശോഭ ജോണ്‍. പെണ്‍കുട്ടിയുടെ സഹോദരിയും സഹോദരീഭര്‍ത്താവുമടക്കം എട്ടുപേരാണ് പ്രതികള്‍. കേസില്‍ പ്രതിയായിരുന്ന ശോഭാ ജോണിന്റെ ഡ്രൈവര്‍ അനില്‍, പെണ്‍കുട്ടിയുടെ സഹോദരി, സഹോദരീ ഭര്‍ത്താവ് എന്നിവരെ തെളിവുകളുടെ അഭാവത്തില്‍ കോടതി വെറുതെ വിട്ടു. കേസില്‍ മറ്റൊരു പ്രതിയായ ജിന്‍സ് വിചാരണ കാലയളവില്‍ മരിച്ചിരുന്നു. 32 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ അഞ്ച് കേസുകളില്‍ വിചാരണ തുടരുകയാണ്. 2011 ജൂലൈ മൂന്നിനാണു കേസിനാസ്പദമായ സംഭവം.