കുശലം ചോദിച്ച്, അതിഥിയായി കേന്ദ്രമന്ത്രിയെത്തി

Monday 21 August 2017 11:09 pm IST

പാലാരിവട്ടം: കുശലം ചോദിച്ച അതഥിയായ കേന്ദ്ര മന്ത്രി പ്രകാശ് ജാവ്‌ദേക്കര്‍ ഡോ. അംബ്‌ദേക്കര്‍ റോഡിലെ പട്ടിക ജാതി മോര്‍ച്ച തൃക്കാക്കര മണ്ഡലം പ്രസിഡന്റ് ടി.സി. അനില്‍ കുമാറിന്റെ വീട്ടിലെത്തി. ആലുവയില്‍നിന്ന് എറണാകുളത്തേയ്ക്കുള്ള യാത്രാമദ്ധ്യേ വെണ്ണലയിലെത്തിയ മന്ത്രിയെ പട്ടിക ജാതി മോര്‍ച്ചയും ബിജെപി മണ്ഡലം പ്രിസഡന്റ എസ്. സജിയും ചേര്‍ന്ന് സ്വീകരിച്ചു. പട്ടികജാതി വിഭാഗങ്ങളുടെ വിദ്യാഭ്യാസ നിലവാരം, സ്‌കൂള്‍ സൗകര്യങ്ങള്‍ മുതലായ കാര്യങ്ങള്‍ മന്ത്രി ചോദിച്ചറിഞ്ഞു. അനില്‍കുമാറിന്റെ അമ്മ ദേവകി, ഭാര്യ ശാലിനി, മകന്‍ അലന്‍ എന്നിവരോടൊത്ത് ഉച്ചഭക്ഷണം കഴിച്ചു. കേരളീയ വിഭവങ്ങല്‍ ഏറെ ആസ്വദിച്ചുകഴിച്ച മന്ത്രി പാചകത്തെയും പ്രശംസിച്ചാണ് മടങ്ങിയത്. ബിജെപി മേഖല ജനറല്‍ സെക്രട്ടറി എന്‍.പി. ശങ്കരന്‍കുട്ടി. സംസ്ഥാന സമിതി അംഗങ്ങളായ അഡ്വ.പി.ജെ. തോമസ്, രശ്മി സജി, വെണ്ണല ഏരിയ പ്രസിഡന്റ് ടി.വി. സജീവന്‍ എന്നിവര്‍ പങ്കെടുത്തു.