തിരുവനന്തപുരം: കൈയേറ്റക്കാര്‍ക്ക് ഭൂമി നല്കി സംരക്ഷിക്കുന്നതിനുള്ള തത്രപ്പാടിലാണ് പിണറായി സര്‍ക്കാരെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്. ഇടതു സര്‍ക്കാരിന്റെ പട്ടികജാതി – ആദിവാസി പീഡനങ്ങള്‍ ആവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് സെക്രട്ടേറിയറ്റിനു മുന്നില്‍ പട്ടികജാതി മോര്‍ച്ച സംഘടിപ്പിച്ച 24 മണിക്കൂര്‍ ഉപവാസം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പട്ടികജാതി മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് അഡ്വ. പി. സുധീര്‍ അദ്ധ്യക്ഷത വഹിച്ചു. ആദിവാസി മഹാസഭാ നേതാവ് മോഹന്‍ ത്രിവേണി, ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റുമാരായ പി.എം. വേലായുധന്, ഡോ. പി.പി. വാവ, സംസ്ഥാന സെക്രട്ടറി സി. ശിവന്‍കുട്ടി, പട്ടികജാതി മോര്‍ച്ച ജനറല്‍ സെക്രട്ടറിമാരായ സര്‍ജു തൈക്കാവ്, സി.എ. പുരുഷോത്തമന്, സംസ്ഥാന സെക്രട്ടറിമാരായ അഡ്വ. സ്വപ്നജിത്ത്, മുകുന്ദന് പള്ളിയറ, സംസ്ഥാന ട്രഷറര്‍ വിജയന് നായത്തോട്, യുവമോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി ആര്.എസ്. രാജീവ്, എന്നിവര്‍ സംസാരിച്ചു.
ഉപവാസം ഇന്ന് രാവിലെ ഒ. രാജഗോപാല്‍ എംഎല്‍എ നാരങ്ങാനീര് നല്കി അവസാനിപ്പിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: