കാരയ്ക്കല്‍: തമിഴ്നാട്ടിലെ കാരയ്ക്കലില്‍ അഞ്ച് വയസുകാരിയെ പീഡിപ്പിച്ച ഹെഡ്മാസ്റ്റര് അറസ്റ്റില്‍. പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഹെഡ്മാസ്റ്റര് പക്കിരിസാമിയെ അറസ്റ്റ് ചെയ്തത്.
ആഗസ്റ്റ് 18ന് വൈകുന്നേരം സ്കൂളില്‍ നിന്ന് വീട്ടില്‍ തിരിച്ചെത്തിയ കുട്ടി അസ്വസ്ഥത പ്രകടപ്പിച്ചിരുന്നു. തുടര്‍ന്ന് മാതാപിതാക്കളോട് കുട്ടി കാര്യങ്ങള്‍ വെളിപ്പെടുത്തുകയായിരുന്നു. സംഭവത്തില്‍ സ്കൂള്‍ അഡ്മിനിസ്ട്രേറ്ററും ഉള്‍പ്പെട്ടിട്ടുണ്ടെന്നും ഇയാളുടെ അറസ്റ്റിനായി ആവശ്യമുയരുന്നുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്.
സംഭവത്തില്‍ പ്രതിഷേധിച്ച് പെണ്‍കുട്ടിയുടെ മാതാപിതാക്കളടക്കമുള്ള ഗ്രാമവാസികള്‍ കഴിഞ്ഞ ദിവസം റോഡ് ഉപരോധിച്ചിരുന്നു. പോലീസ് ഇടപ്പെട്ടാണ് ഗ്രാമവാസികളെ ശാന്തരാക്കിയത്. സംഭവത്തില്‍ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും അന്വേഷണം പുരോഗമിച്ചു കൊണ്ടിരിക്കുകയാണെന്നും പോലീസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: