ദിലീപിന്റെ റിമാന്‍ഡ് കാലാവധി നീട്ടി

Tuesday 22 August 2017 12:03 pm IST

കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ആലുവ സബ് ജയിലില്‍ കഴിയുന്ന നടന്‍ ദിലീപിന്റെ റിമാന്‍ഡ് കാലാവധി അങ്കമാലി ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി നീട്ടി. സെപ്റ്റംബര്‍ രണ്ടു വരെയാണ് റിമാന്‍ഡ് നീട്ടിയിരിക്കുന്നത്. റിമാന്‍ഡ് കാലാവധി ഇന്ന് അവസാനിച്ചതോടെയാണ് ദിലീപിനെ വീണ്ടും കോടതിയില്‍ ഹാജരാക്കിയത്. വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെയായിരുന്നു കോടതി നടപടികള്‍ എന്നതിനാല്‍ ദിലീപ് നേരിട്ട് കോടതിയില്‍ ഹാജരായില്ല. അതേസമയം, റിമാന്‍ഡില്‍ കഴിയുന്ന ദിലീപിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കുകയാണ്. ദിലീപിനായി മുതിര്‍ന്ന അഭിഭാഷകന്‍ ബി.രാമന്‍പിള്ള ഇന്ന് ഹൈക്കോടതിയില്‍ ഹാജരായി.