നടിയുടെ പേര് പരാമര്‍ശിച്ചു; പ്രതിഭാഗത്തിന് ഹൈക്കോടതിയുടെ താക്കീത്

Tuesday 22 August 2017 1:18 pm IST

കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് പ്രതിഭാഗത്തിന് ഹൈക്കോടതിയുടെ താക്കീത്. കേസില്‍ ദിലീപിന്റെ ജാമ്യാപേക്ഷ പരിഗണിക്കുമ്പോഴാണ് സംഭവം. പ്രതിഭാഗം ആക്രമിക്കപ്പെട്ട നടിയുടെ പേര് കോടതിയില്‍ പറഞ്ഞതോടെയാണ് ഹൈക്കോടതി ഇടപെട്ട് താക്കീത് നല്‍കിയത്. കേസില്‍ ദിലീപിന് ജാമ്യം തേടിയുള്ള പ്രതിഭാഗത്തിന്റെ വാദം തുടരുകയാണ്. മുതിര്‍ന്ന അഭിഭാഷകന്‍ ബി.രാമന്‍പിള്ളയാണ് ഹൈക്കോടതിയില്‍ ഹാജരായിരിക്കുന്നത്. ദിലീപിന് കേസില്‍ പങ്കില്ലെന്നും ഗൂഢാലോചന തെളിയിക്കാന്‍ അന്വേഷണ സംഘത്തിന് കഴിഞ്ഞിട്ടില്ലെന്നുമാണ് പ്രതിഭാഗത്തിന്റെ വാദം. എന്നാല്‍ ദിലീപിന്റെ ജാമ്യത്തെ പ്രോസിക്യൂഷന്‍ ശക്തമായി എതിര്‍ക്കുകയാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.