തമിഴ്‌നാട് സര്‍ക്കാരില്‍ പ്രതിസന്ധി; 19 എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു

Tuesday 22 August 2017 2:53 pm IST

ചെന്നൈ: തമിഴ്‌നാട്ടില്‍ രാഷ്ട്രീയ പ്രതിസന്ധികള്‍ കൂടതല്‍ രൂക്ഷമാകുന്നു. ടി.ടി.വി. ദിനകരന്‍ പക്ഷത്തുള്ള 19 എംഎല്‍എമാര്‍ പളനിസ്വാമി സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചു. ഇന്ന് രാജ്ഭവനില്‍ എത്തിയാണ് എംഎല്‍എമാര്‍ ഗവര്‍ണറെ ഇക്കാര്യം അറിയിച്ചത്. മുഖ്യമന്ത്രിയിലുള്ള വിശ്വാസം തകര്‍ന്നെന്നും എംഎല്‍എമാര്‍ ഗവര്‍ണറെ അറിയിച്ചിരുന്നു. അതേസമയം, അണ്ണാ ഡിഎംകെയില്‍നിന്ന് എംപി വൈത്തിലിംഗത്തെ പുറത്താക്കുന്നതായി ടി.ടി.വി. ദിനകരന്‍ അറിയിച്ചു. തിങ്കളാഴ്ച ഇപിഎസ് ഒപിഎസ് സംയുക്ത നേതൃയോഗത്തില്‍ ശശികലയെ പുറത്താക്കുമെന്ന് പ്രഖ്യാപിച്ചത് വൈത്തിലിംഗമാണ്. ഇപിഎസ് ഒപിഎസ് പക്ഷങ്ങള്‍ സംയുക്തമായി രൂപീകരിച്ച സ്റ്റിയറിംഗ് കമ്മിറ്റിയില്‍ കോ-കണ്‍വീനറാണ് വൈത്തിലംഗം. ശശികലയുടെ അംഗീകാരത്തോടെയാണ് വൈത്തിലംഗത്തിനെതിരെ നടപടി സ്വീകരിച്ചതെന്നും ദിനകരന്‍ പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.