മുത്തലാഖ് വിധി സ്ത്രീശാക്തീകരണത്തിന് ഊര്‍ജം പകരുന്നത്

Tuesday 22 August 2017 3:15 pm IST

ന്യൂദല്‍ഹി: മുത്തലാഖ് വിധിയെ അനുകൂലിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. മുത്തലാഖ് ഭരണനഘടന വിരുദ്ധമെന്ന് പ്രഖ്യാപിച്ച സുപ്രീംകോടതി നടപടി ചരിത്രപരമെന്ന് നരേന്ദ്ര മോദി പറഞ്ഞു. ഇത് മുസ്ലിം സ്ത്രീകള്‍ക്ക് തുല്യത ഉറപ്പുവരുത്തുന്നതും സ്ത്രീശാക്തീകരണത്തിന് ഊര്‍ജം പകരുന്നതാണെന്നും മോദി ട്വിറ്ററില്‍ കുറിച്ചു. https://twitter.com/narendramodi/status/899907807322841088  

പുതുയുഗപ്പിറവി;അമിത്ഷാ

സുപ്രീം കോടതി വിധി പുതുയുഗപ്പിറവിയെന്ന് ബിജെപി അധ്യക്ഷന്‍ അമിത്ഷാ. അവകാശങ്ങള്‍ക്കു വേണ്ടി പോരാടുന്ന മുസ്ലിം സ്ത്രീകള്‍ക്കു വേണ്ടി കോടതിവിധിയെ സ്വാഗതം ചെയ്യുന്നു. ആത്മാഭിമാനത്തോടെ, തുല്യതയോടെ ജീവിക്കാന്‍ അവര്‍ക്ക് ഇനി സാധിക്കും. അദ്ദേഹം പറഞ്ഞു.

വലിയ ദിനം: ഡോ. സ്വാമി

മുസ്ലിം വനിതകള്‍ക്ക് വലിയ ദിവസമാണിതെന്ന് ബിജെപി നേതാവ് ഡോ. സുബ്രഹ്മണ്യന്‍ സ്വാമി.സത്യം, നീതി പന്നിവയെപ്പറ്റിയാണ് വിധി. സ്വാഗതം; സിബല്‍ മുസ്‌ളീം വ്യക്തി നിയമത്തെ സുപ്രീം കോടതി സംരക്ഷിച്ചിരിക്കുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍. അതേ സമയം മുത്തലാഖിനെ കോടതി തള്ളിപ്പറയുകയും ചെയ്തു.

പുരോഗമനാത്മകം: ഡോ. ഹീന നഖ്‌വി

സുപ്രീം കോടതി വിധി പുരോഗമനാത്മകമെന്ന് ഡോ, ഹീന നഖ്‌വി. ഇനി പുതിയ നിയമം കൊണ്ടുവരിക കേന്ദ്രത്തിന്റെ കടമയാണ്. അവര്‍ പ്രതികരിച്ചു, മനേകാ ഗാന്ധി വനിതകള്‍ക്ക് സംരക്ഷണവും തുല്യതയും നല്‍കുന്ന സുപ്രധാന വിധി. ഷാസിയ ഇല്മി മുത്തലാഖ് ഖുറാനും ഭരണഘടനക്കും മനുഷ്യത്വത്തിനും എതിരാണെന്ന് ബിജെപി നേതാവ് ഷാസിയ ഇല്മി, വിധിയെ സ്വാഗതം ചെയ്യുന്നു.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.