ശോഭാ ജോണിന് 18 വര്‍ഷം കഠിന തടവ്

Tuesday 22 August 2017 2:53 pm IST

കൊച്ചി: വരാപ്പുഴ പീഡനക്കേസിലെ പ്രതി ശോഭാ ജോണിന് 18 വര്‍ഷത്തെ കഠിന തടവ്. മറ്റൊരു പ്രതി ജയരാജന്‍ നായര്‍ക്ക് പതിനൊന്ന് വര്‍ഷത്തെ കഠിനതടവും വിധിച്ചു. ഇരുവരും കുറ്റക്കാരാണെന്ന് കോടതി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പെണ്‍വാണിഭ സംഘത്തിനു കൈമാറി കൂട്ടമാനഭംഗത്തിന് ഇരയാക്കിയെന്നാണു കേസ്. പെണ്‍വാണിഭ സംഘത്തിന്റെ ഇടനിലക്കാരിയായിരുന്നു മുഖ്യപ്രതി ശോഭ ജോണ്‍. പെണ്‍കുട്ടിയുടെ സഹോദരിയും സഹോദരീഭര്‍ത്താവുമടക്കം എട്ടുപേരാണ് പ്രതികള്‍. കേസില്‍ പ്രതിയായിരുന്ന ശോഭാ ജോണിന്റെ ഡ്രൈവര്‍ അനില്‍, പെണ്‍കുട്ടിയുടെ സഹോദരി, സഹോദരീ ഭര്‍ത്താവ് എന്നിവരെ തെളിവുകളുടെ അഭാവത്തില്‍ കോടതി വെറുതെ വിട്ടു. കേസില്‍ മറ്റൊരു പ്രതിയായ ജിന്‍സ് വിചാരണ കാലയളവില്‍ മരിച്ചിരുന്നു. 32 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ ആദ്യത്തെ കേസിലാണ് വിധി വന്നത്. അഞ്ച് കേസുകളില്‍ വിചാരണ തുടരുകയാണ്. 2011 ജൂലൈ മൂന്നിനാണു കേസിനാസ്പദമായ സംഭവം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.