സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ നാളെ പണിമുടക്കും

Sunday 19 August 2012 1:30 pm IST

തിരുവനന്തപുരം: തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ നാളെ പണിമുടക്കും. ബിഹാര്‍ സ്വദേശി സത്നാം സിംഗിന്റെ മരണത്തില്‍ ഡോക്ടര്‍മാര്‍ക്കെതിരേ സ്വീകരിച്ച നടപടിയില്‍ പ്രതിഷേധിച്ചാണ്‌ സമരം. പേരൂര്‍ക്കട മാനസിക രോഗാശുപത്രിയില്‍ വച്ചാണ് സത്നാം സിംഗ് മരണപ്പെട്ടത്. നാളെ മുതല്‍ അത്യാഹിത വിഭാഗം ഒഴികെയുള്ള സ്ഥലങ്ങളില്‍ നിസ്സഹകരണ സമരവും ആരംഭിക്കുമെന്ന്‌ ഡോക്ടര്‍മാരുടെ സംഘടനയായ കെജിഎംഒഎ അറിയിച്ചു. 26 നകം പ്രശ്നം പരിഹരിച്ചില്ലെങ്കില്‍ 27 മുതല്‍ സംസ്ഥാന വ്യാപകമായി സമരം നടത്തുമെന്നും സംഘടന മുന്നറിയിപ്പ്‌ നല്‍കി. സത്നാം സിംഗിന്റെ മരണത്തെക്കുറിച്ച്‌ അന്വേഷണം നടത്തുന്ന സംഘത്തില്‍ നിന്ന്‌ ആരോഗ്യവകുപ്പ്‌ വിജിലന്‍സ്‌ വിഭാഗം മേധാവി ഡോ. രമണിയെ മാറ്റിനിര്‍ത്തണമെന്നും കെജിഎംഒഎ ആവശ്യപ്പെടുന്നു. അമൃതാനന്ദമയി ആശ്രമത്തില്‍ അക്രമം നടത്തിയ സത്നാം സിംഗിനെ മാനസീകപ്രശ്നമുണ്ടെന്നതിന്റെ പേരില്‍ പേരൂര്‍ക്കട മാനസീക രോഗാശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഇതിനുശേഷമാണ്‌ ഇയാള്‍ മരിച്ചത്‌.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.