അവിശ്വാസപ്രമേയം കൊണ്ടുവരണം: സ്റ്റാലിന്‍

Tuesday 22 August 2017 4:48 pm IST

  ചെന്നൈ: തമിഴ്‌നാട്ടില്‍ അവിശ്വാസപ്രമേയം കൊണ്ടുവരണമെന്ന ആവശ്യവുമായി പ്രതിപക്ഷ നേതാവ് എം.കെ. സ്റ്റാലിന്‍ രംഗത്ത്. 19 എംഎല്‍എമാര്‍ പളനിസ്വാമി സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചതിനെ തുടര്‍ന്നാണ് സ്റ്റാലിന്‍ അവിശ്വാസപ്രമേയമെന്ന നിര്‍ദേശവുമായി രംഗത്ത് വന്നതെന്ന് ശ്രദ്ധേയമാണ്. നിയമസഭ ഉടന്‍ വിളിച്ചു ചേര്‍ക്കണമെന്നും സ്റ്റാലിന്‍ ഗവര്‍ണറോട് ആവശ്യപ്പെട്ടു. ഇപിഎസ് ഒപിഎസ് പക്ഷങ്ങളുടെ ലയനം അണ്ണാ ഡിഎംകെയില്‍ നടന്നിനു പിന്നാലെയാണ് 19 എംഎല്‍എമാര്‍ പളനിസ്വാമി സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചത്. ടി.ടി.വി. ദിനകരന്‍ പക്ഷത്തുള്ള 19 എംഎല്‍എമാരാണ് പിന്തുണ പിന്‍വലിച്ചത്. പിന്തുണ പിന്‍വലിച്ച എംഎല്‍എമാര്‍ രാജ്ഭവനില്‍ എത്തി ഗവര്‍ണറെ അറിയിച്ചു. മുഖ്യമന്ത്രിയിലുള്ള വിശ്വാസം തകര്‍ന്നെന്നും എംഎല്‍എമാര്‍ ഗവര്‍ണറോടു പറഞ്ഞു. ഇതോടെ തമിഴ്‌നാട്ടിലെ രാഷ്ട്രീയ പ്രതിസന്ധികള്‍ രൂക്ഷമായി. 234 അംഗ നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ 118 പേര്‍ വേണം. 134 അംഗങ്ങളാണ് ഭരണകക്ഷിയായ അണ്ണാ ഡിഎംകെയ്ക്കുള്ളത്. 19 എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചതോടെ സര്‍ക്കാര്‍ പ്രതിസന്ധിയിലായിരിക്കുകയാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.