ബിജെപിയുടെ കൊടിമരങ്ങള്‍ നശിപ്പിച്ചു

Tuesday 22 August 2017 6:45 pm IST

കൊട്ടിയം: മയ്യനാട് പഞ്ചായത്തില്‍ നോര്‍ത്ത് മേഖലയില്‍പ്പെട്ട പന്നിമണ്‍ ജങ്ഷനില്‍ നിരവധി വര്‍ഷങ്ങളായി സ്ഥാപിച്ചിരുന്ന ബിജെപി കൊടിമരം കഴിഞ്ഞദിവസം രാത്രി സാമൂഹികവിരുദ്ധര്‍ നശിപ്പിച്ചു. കമ്പി വളച്ച് റോഡില്‍ ഗതാഗതതടസം ഉണ്ടാക്കുന്ന രീതിയില്‍ ഇന്നലെ പുലര്‍ച്ചെയാണ് കാണപ്പെട്ടത്. കഴിഞ്ഞ മൂന്ന് ദിവസങ്ങള്‍ക്ക് മുന്‍പ് കല്ലുകുഴി ജങ്ഷനില്‍ ഓട്ടോ തൊഴിലാളി യൂണിയന്റെ (ബിഎംഎസ്) കൊടിമരവും ഇതുപോലെ തകര്‍ക്കുകയുണ്ടായി. ആര്‍എസ്എസ്, ബിജെപി, ബിഎംഎസ് തുടങ്ങിയ പ്രസ്ഥാനങ്ങളുടെ കൊടിമരങ്ങള്‍ തുടര്‍ച്ചയായി നശിപ്പിക്കപ്പെടുകയാണ്. സമാധാന അന്തരീക്ഷം നിലനില്‍ക്കു1ന്ന മേഖലയില്‍ സംഘര്‍ഷം വളര്‍ത്താന്‍ ബോധപൂര്‍വമായ ശ്രമം നടത്തുന്ന ഗൂഢശക്തികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുന്നതിനും ശിക്ഷ നല്‍കുന്നതിനും പോലീസിന്റെ ഭാഗത്തുനിന്നും നടപടികള്‍ ഉണ്ടാകണമെന്ന് ആവശ്യമുയര്‍ന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.