കണ്ണൂര്‍: സാര്‍വ്വജനീക ഗണേശോത്സവത്തോടനുബന്ധിച്ച് ജില്ലയില്‍ കര്‍ശന സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയതായി ജില്ലാ പോലീസ് മേധാവി അറിയിച്ചു. വാഹനങ്ങള്‍ നോ പാര്‍ക്കിങ്ങ് ഏരിയയില്‍ നിര്‍ത്തിയിടുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ അവ നീക്കം ചെയ്യുകയും അതിന് വരുന്ന ചെലവ് ഉടമസ്ഥനില്‍ നിന്നും ഈടാക്കുകയും ചെയ്യും. നിയമലംഘങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ സംഘാടകര്‍ക്കെതിരെ ശക്തമായ നിയമനടപടികള്‍ സ്വീകരിക്കും. ഘോഷയാത്രകളില്‍ ശബ്ദമലിനീകകണം ശ്രദ്ധയില്‍പ്പെട്ടാല്‍ മൈക്ക് ഓപ്പറേറ്റര്‍ക്കെതിരെയും വാടക സാധന വിതരണക്കാര്‍ക്കെതിരെയും നിയമ നടപടി സ്വീകരിക്കുമെന്നും ജില്ലാ പോലീസ് മേധാവി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: