ഉദ്ഘാടനം 28 ന്

Tuesday 22 August 2017 7:38 pm IST

കണ്ണൂര്‍: സംയോജിത ശിശുസംരക്ഷണ പദ്ധതിയുടെ ഭാഗമായ ഔവര്‍ റസ്‌പോണ്‍സിബിലിറ്റി ടു ചില്‍ഡ്രന്‍ പദ്ധതി ജില്ലയില്‍ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ശില്‍പ്പശാലയും രണ്ടാംഘട്ട ഉദ്ഘാടനവും 28 ന് ഉച്ചയ്ക്ക് 2.30 ന് പൊലീസ് സൊസൈറ്റി ഓഡിറ്റോറിയത്തില്‍ ആരോഗ്യവകുപ്പ് മന്ത്രി കെ.കെ ശൈലജ ടീച്ചര്‍ നിര്‍വഹിക്കും. സാമൂഹ്യനീതി വകുപ്പിന്റെ കീഴില്‍ സംയോജിത ശിശു സംരക്ഷണ പദ്ധതിയുടെ ഭാഗമായി പ്രവര്‍ത്തിക്കുന്ന പദ്ധതിയാണ് ഔവര്‍ റസ്‌പോണ്‍സിബിലിറ്റി ടു ചില്‍ഡ്രന്‍ (ഒ.ആര്‍.സി). കുട്ടികളുടെ ആരോഗ്യപരമായ വളര്‍ച്ചയ്ക്കും വ്യക്തിത്വ വികസനത്തിനും അനുകൂലമായ സാഹചര്യങ്ങളും സൗകര്യങ്ങളും ഒരുക്കിക്കൊടുക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി സ്‌കൂളുകളില്‍ നടപ്പാക്കുന്നത്. വിദ്യാഭ്യാസം, ആരോഗ്യം, പോലീസ്, തദ്ദേശ വകുപ്പുകള്‍ക്കൊപ്പം രക്ഷിതാക്കളുടെയും പൊതുസമൂഹത്തിന്റെയും സഹകരണത്തോടെയാണ് ഒ.ആര്‍.സിയുടെ പ്രവര്‍ത്തനം. ജില്ലയില്‍ 2015 ഒക്‌ടോബര്‍ 1 ന് 5 സ്‌കൂളുകളില്‍ തുടക്കമിട്ട ഒ.ആര്‍.സി നിലവില്‍ 20 സ്‌കൂളുകളില്‍ സേവനം ലഭ്യമാക്കിയിട്ടുണ്ട്. പദ്ധതി കാര്യക്ഷമമായി നടപ്പാക്കുന്നതിനായി ഓരോ സ്‌കൂളില്‍ നിന്നും ഹൈസ്‌കൂള്‍, ഹയര്‍സെക്കന്ററി, വൊക്കേഷണല്‍ ഹയര്‍സെക്കന്ററി വിഭാഗങ്ങളിലായി ഓരോ നോഡല്‍ ടീച്ചേഴ്‌സിനേയും നിയോഗിച്ചിട്ടുണ്ട്. 20 സ്‌കൂളുകളിലേയും മുഴുവന്‍ അധ്യാപകരെയും ഉള്‍പ്പെടുത്തി 6 ബാച്ചുകളിലായി പരിശീലനം, നോഡല്‍ ടീച്ചേഴ്‌സ്, സ്‌കൂള്‍ കൗണ്‍സിലര്‍, സ്‌കൂള്‍ ഹെല്‍ത്ത് നഴ്‌സ് എന്നിവരടങ്ങുന്ന കോര്‍ ടീം പരിശീലനം എന്നിവയാണ് ഒആര്‍സി അടുത്തതായി നടപ്പാക്കാനുദ്ദേശിക്കുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.