ആയുധവുമായി പോലീസ് പിടികൂടി: സ്റ്റേഷനില്‍ നിന്നും ബലമായി മോചിപ്പിച്ചു

Tuesday 22 August 2017 8:05 pm IST

പന്തളം: ആയുധവുമായി പന്തളം എന്‍എസ്എസ് കോളേജില്‍ നിന്നും പിടികൂടിയ വിദ്യാര്‍ത്ഥിയെ എസ്എഫ്‌ഐ, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ പോലീസ് സ്റ്റേഷനില്‍ നിന്നും മോചിപ്പിച്ചു. കോളേജിലെ രണ്ടാം വര്‍ഷ സംസ്‌കൃതം ബിരുദ വിദ്യാര്‍ത്ഥിയും എസ്എഫ്‌ഐ നേതാവുമായ ഷാനവാസിനെയാണ് പോലീസ് ഇടിക്കട്ടയുമായി പിടികൂടിയത്. എന്നാല്‍ എസ്എഫ്‌ഐ, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ പോലീസ് സ്റ്റേഷന്‍ ഉപരോധിക്കുകയും ഇയാളെ ബലമായി ഇറക്കിക്കൊണ്ടു പോവുകയും ആയിരുന്നു. തിങ്കളാഴ്ച കോളേജില്‍ നടന്ന രക്ഷാബന്ധന്‍ ആഘോഷത്തിനു നേരെ ഇയാളുടെ നേതൃത്വത്തില്‍ ഒരു സംഘം എസ്എഫ്‌ഐക്കാര്‍ മാരകായുധങ്ങളുമായി ആക്രമണം നടത്തി. അതില്‍ എബിവിപി പ്രവര്‍ത്തകനായ സംസ്‌കൃതം രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥി ശരത് കമാറിനു പരുക്കേറ്റിരുന്നു. അന്നും ഇവരില്‍ നിന്നും ലഭിച്ച ഇടിക്കട്ടയടക്കമുള്ള മാരകായുധങ്ങള്‍ പോലീസിനെ ഏല്‍പിച്ചിരുന്നു. ഈ അക്രമി സംഘം മാരകായുധങ്ങളുമായാണ് കോളേജില്‍ എത്തുന്നതെന്നും അതിനാല്‍ മറ്റു വിദ്യാര്‍ത്ഥികള്‍ ഭീതിയോടെയാണ് കോളേജില്‍ വരുന്നതെന്നും പരാതിയുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.