അമ്പലപ്പുഴ: തിരയില്‍പെട്ട് വള്ളം തകര്‍ന്നു. അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് നീര്‍ക്കുന്നം തെക്കാലിശേരില് ആര്. ഷിബുവിന്റെ ഉടമസ്ഥതയിലുള്ള ഓണം എന്ന വള്ളമാണ് തകര്‍ന്നത്. പതിവുപോലെ മീന്‍പിടുത്തം കഴിഞ്ഞ് കടല്‍ഭിത്തി ഉള്ളതിനാല്‍ കരയിലടുപ്പിക്കാതെ കടലില്‍ നങ്കൂരമിട്ടിരുന്ന വള്ളം ഇന്നലെ പുലര്‍ച്ചെ രണ്ട് മണിയോടെ ഉണ്ടായ ശക്തമായ കാറ്റിലും തിരയിലും പെട്ട് തകരുകയായിരുന്നു. എഞ്ചിനും പൂര്‍ണമായും തകര്‍ന്നു. ഏകദേശം ആറു ലക്ഷം രൂപ നഷ്ടം കണക്കാക്കുന്നതായി വള്ളമുടമ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: