നീലേശ്വരത്ത് മോഷണം പെരുകുന്നു

Tuesday 22 August 2017 8:28 pm IST

നീലേശ്വരം: നീലേശ്വരത്ത് മോഷണം പെരുകുന്നു. രാജാ റോഡില്‍ രണ്ട് കടകളില്‍ കഴിഞ്ഞ ദിവസം രാത്രിയില്‍ മോഷണം നടന്നു. രാജാ റോഡില്‍ എം.പ്രതീഷിന്റെ ഉടമസ്ഥതയിലുള്ള പൗര്‍ണമി ലേഡീസ് ഗാര്‍മെന്‍സിന്റെ ഷട്ടറും ഷോ കെയിസിന്റെ ഗ്ലാസ്സും തകര്‍ത്ത് അകത്ത് കയറിയ മോഷ്ടാവ് മേശവലിപ്പില്‍ സൂക്ഷിച്ചിരുന്ന ആറായിരം രൂപ കൊണ്ടുപോയി. അരലക്ഷത്തികം രൂപ വിലയുള്ള ഗ്ലാസാണ് തകര്‍ത്തത്. ആര്യക്കര ഭഗവതി ക്ഷേത്ര പരിസരത്തെ ടി.എ.ആര്‍ പച്ചക്കറി കടയില്‍ നിന്ന് സി.സി.ടി.വി ക്യാമറയും മോണിട്ടറും രണ്ട് വാഹനങ്ങളൂടെ ആര്‍ സി ബുക്കും ബാങ്ക് ചെക്ക് ബുക്കും കൊണ്ടുപോയി. ടി. അബ്ദുള്‍ റസാക്കിന്റെ താണ് സ്ഥാപനം. പോലീസ് പട്രോളിങ്ങിന് പുറമെ റസിഡന്റ്‌സ് അസോസിയേഷന്‍ വകയായും നഗരത്തില്‍ രാത്രികാല പട്രോളിങ്ങ് നടക്കുന്നുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.