അധ്യാപക നിയമനം

Tuesday 22 August 2017 8:29 pm IST

കാസര്‍കോട്: തൃക്കരിപ്പൂര്‍ സര്‍ക്കാര്‍ പോളിടെക്‌നിക് കോളേജില്‍ 2017-18 അധ്യയനവര്‍ഷം നിലവില്‍ ഒഴിവുളള അധ്യാപക തസ്തികകളിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. അസി. പ്രൊഫസ്സര്‍ ഓഫ് മാത്തമാറ്റിക്‌സ് തസ്തികയിലേക്ക് ബന്ധപ്പെട്ട വിഷയത്തില്‍ രണ്ടാം ക്ലാസ് (55 ശതമാനം) ബിരുദാനന്തര ബിരുദവും യു ജി സി- സെറ്റ് യോഗ്യതയുളളവര്‍ക്കും ഇലക്‌ട്രോണിക്‌സ് വിഭാഗം ട്രേഡ്‌സ്മാന്‍ തസ്തികയിലേക്ക് ബന്ധപ്പെട്ട ട്രേഡില്‍ ഐടിഐ, ടി എച്ച് എസ് എല്‍ സി യോഗ്യതയുളളവര്‍ക്കും 24 ന് രാവിലെ 10 മണിക്ക് പോളിടെക്‌നിക്കില്‍ നടക്കുന്ന എഴുത്ത് പരീക്ഷയിലും തുടര്‍ന്ന് നടക്കുന്ന കൂടിക്കാഴ്ചയിലും പങ്കെടുക്കാം. താല്‍പ്പര്യമുളളവര്‍ ബയോഡാറ്റ, അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍, പരിചയ സര്‍ട്ടിഫിക്കറ്റുകള്‍, അവയുടെ പകര്‍പ്പുകള്‍ എന്നിവ സഹിതം 24 ന് രാവിലെ 9.30 നകം പോളിടെക്‌നിക്കില്‍ പേര് രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍ 04672 211400.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.