കഞ്ചാവുമായി പിടിയില്‍

Tuesday 22 August 2017 8:51 pm IST

കട്ടപ്പന: 6 ഗ്രാം കഞ്ചാവുമായി തേനി സ്വദേശിയെ എക്‌സൈസ് സംഘം പിടികൂടി. കമ്പംമെട്ട് ചെക്ക്‌പോസ്റ്റില്‍ നടത്തിയ പരിശോധനയിലാണ് തേനി ചിന്നമന്നൂര്‍ ഷെയ്ക്ക് മൊയ്തീന്‍ തെരുവില്‍ മാധവന്‍(36) നെ എക്‌സൈസ് സംഘം പിടികൂടിയത്. കരുണാപുരം മേഖലയില്‍ ചക്ക ബിസിനസ് നടത്തുന്ന ആളാണ് ഇദ്ദേഹം. കമ്പത്തുനിന്നും കമ്പംമെട്ടില്‍ വന്നിറങ്ങി നെടുങ്കണ്ടം റൂട്ടില്‍ നടന്നുവരവെ ദേഹപരിശോധനയ്ക്കിടെ ഇദ്ദേഹം എക്‌സൈസിന്റെ പിടിയിലാവുകയായിരുന്നു. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ജി അനില്‍കുമാര്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ അനന്ത് രാജ്, ടെന്നിസണ്‍, ജോസ് പ്രിവന്റീവ് ഓഫീസര്‍ ജോണ്‍സന്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.