ജനവാസ കേന്ദ്രത്തില്‍ നിന്നും പെരുമ്പാമ്പിനെ പിടികൂടി

Tuesday 22 August 2017 8:51 pm IST

  കട്ടപ്പന: കൊന്നത്തടി കാക്കാസിറ്റി ജനവാസ കേന്ദ്രത്തില്‍ നിന്നും പെരുമ്പാമ്പിനെ പിടികൂടി. ഇന്നലെ ഉച്ചയോടെ പുല്ലുവെട്ടാന്‍ പോയ അറകാക്കല്‍ ജിജു മാത്യുവാണ് പുരയിടത്തില്‍ നിന്ന് പാമ്പിനെ കണ്ടത്. പുല്ല് മുറിച്ചുകൊണ്ടിരിക്കെ പാമ്പ് വാലുപയോഗിച്ച് ജിജുവിനെ അടിച്ചപ്പോഴാണ് പാമ്പ് കിടക്കുന്നത് ശ്രദ്ധയില്‍പെട്ടത്. തുടര്‍ന്ന് പ്രദേശവാസികളെയും വനംവകുപ്പ് അധികൃതരെയും വിവരം അറിയിക്കുകയായിരുന്നു. മുക്കുടം സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ കെ വി സുരേഷും സംഘവും സ്ഥലത്തെത്തി പാമ്പിനെ പിടികൂടി. നാല് വയസ് പ്രായമുള്ള പെണ്‍പാമ്പിന് രണ്ട് മീറ്ററോളം നീളമുണ്ട്. 16 കിലോഗ്രാം തൂക്കവുമുണ്ട്. പൊന്‍മുടി പ്ലാന്റേഷനില്‍ നിന്നും ഇറങ്ങിവന്നതാകാം എന്നാണ് നിഗമനം. പെരുമ്പാമ്പിനെ പാമ്പള വനമേഖലയില്‍ തുറന്ന് വിട്ടു. ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ എസ് അഷറഫ്, റ്റി കെ ബിജുമോന്‍, ഡ്രൈവര്‍ സുരേഷ് ബാബു എന്നിവരും സംഘത്തിലുണ്ടായിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.