അമ്പലപ്പുഴ: വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ശുചീകരണ വിഭാഗത്തിലെ താല്‍ക്കാലിക ജീവനക്കാര്‍ ശമ്പള കുടിശ്ശിക ലഭിക്കാത്തതിനാല്‍ സമരത്തിന്. 260 ഓളം ശുചീകരണ തൊഴിലാളികള്‍ക്കാണ് ഫെബ്രുവരി മാസം മുതല്‍ ശമ്പള കുടിശ്ശിക ലഭിക്കാനുള്ളത്. കുടുംബശ്രീയില്‍ നിന്നുമാണ് ശമ്പളം ലഭിക്കേണ്ടതെന്നാണ് ആശുപത്രി അധികാരികളുടെ നിലപാട്. എന്നാല്‍ ആശുപത്രി വികസന ഫണ്ടില്‍ നിന്നുമാണ് മുന്‍ കാലങ്ങളില്‍ ശമ്പളം ലഭിച്ചിരുന്നതെന്നും ഇതിന് മാറ്റം വന്നാല്‍ സമരവുമായി മുന്നോട്ട് പോകുമെന്നാണ് ശുചീകരണ തൊഴിലാളികളുടെ നിലപാട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: