കുറവിലങ്ങാട്: കെട്ടിടത്തിന്റെ മേല്‍ക്കൂര നിര്‍മ്മാണത്തിനിടെ പഴയ ഷെയ്ഡ് ഇടിഞ്ഞുവീണ് വീട്ടുടമയ്ക്കും ഭാര്യയ്ക്കും പരിക്കേറ്റു.
തോട്ടുവായില്‍ വടശ്ശേരില്‍ ഡൊമിനിക് (ജോയി-63), ഭാര്യ ഫിലോമിന (63) എന്നിവരെ പരിക്കുകളോടെ തെള്ളകത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെ പതിനൊന്നരയ്ക്കായിരുന്നു അപകടം. ഡൊമിനിക്കിന്റെ വീടിന്റെ പിന്‍ഭാഗത്തുള്ള പഴയ ഷെഡ്ഡിന്റെ മേല്‍ക്കൂര ഓട് പാകിയതായിരുന്നു. ഇത് നീക്കം ചെയ്ത് ഷീറ്റിടാന്‍ തൊഴിലാളികള്‍ എത്തിയിരുന്നു.
ഓട് പൊളിച്ച് താഴെ ഇറക്കിയതോടെ മഴയില്‍ നനഞ്ഞ ്കുതിര്ന്ന കെട്ടിടത്തിന്റെ ഷെയ്ഡ് താഴെക്ക് നിലം പൊത്തി. കെട്ടിടത്തിന് സമീപം പണികള്‍ വീക്ഷിച്ച് നില്‍ക്കുകയായിരുന്ന ഡൊമിനിക്, ഭാര്യ ഫിലോമിന എന്നിവരുടെ ദേഹത്തേക്ക് ഷെയ്ഡ് വീണു. ഗുരുതര പരിക്കേറ്റ ഡൊമിനിക്കിനെ ഓടിക്കൂടിയവരാണ് പുറത്തെടുത്ത് ഇരുവരെയും ആശുപത്രിയിലെത്തിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: