കോട്ടയം: ഓണനാളുകള്‍ മദ്യവിമുക്തമാക്കുക, സമ്പൂര്‍ണ്ണ മദ്യനിരോധനം നടപ്പിലാക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് 25ന് അത്തംനാളില്‍ മഹിളാ ഐക്യവേദി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കളക്ടറേറ്റ് പടിക്കല്‍ ഉപവസിക്കുമെന്ന് ജില്ലാ അദ്ധ്യക്ഷ ജയന്തി ജയമോന് അറിയിച്ചു. മദ്യനിരോധനം അട്ടിമറിച്ച് കേരളീയ കുടുംബങ്ങളെ സര്‍വ്വനാശത്തിലേക്ക് നയിക്കുന്ന സര്‍ക്കാര്‍നയം തിരുത്തണം. ഉപവാസം എസ്എന്‍ഡിപി വനിതായോഗം കേന്ദ്രകമ്മിറ്റിയംഗം ഷൈലജ രവീന്ദ്രന് ഉദ്ഘാടനം ചെയ്യും. ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ഇ.എസ്. ബിജു മുഖ്യപ്രഭാഷണം നടത്തും. സംസ്ഥാന പ്രസിഡന്റ് പി.കെ. വത്സമ്മ, മദ്യവര്‍ജ്ജന സമിതി നേതാവ് സുജാത സദന് തുടങ്ങിയവര്‍ പ്രസംഗിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: