ഈരാറ്റുപേട്ട കാഞ്ഞിരപ്പള്ളി റൂട്ട് സ്വകാര്യ ബസ്സുകള്‍ കൈയടക്കി

Tuesday 22 August 2017 9:51 pm IST

കാഞ്ഞിരപ്പള്ളി: എരുമേലി കാഞ്ഞിരപ്പള്ളി ഈരാറ്റുപേട്ട പാലാ കെഎസ്ആര്‍ടിസി ചെയിന്‍ സര്‍വീസ് ആരംഭിക്കണമെന്ന ആവശ്യം ശക്തമായി. ഏതാനും ദീര്‍ഘദൂര സര്‍വീസുകള്‍ മാത്രമാണ് കെഎസ്ആര്‍ടിസി ഈ റൂട്ടില്‍ നടത്തുന്നത്. ഈരാറ്റുപേട്ട കാഞ്ഞിരപ്പള്ളി റൂട്ട് സ്വകാര്യ ബസുകള്‍ കൈയടക്കി വച്ചിരിക്കുകയാണ്. ഈ റൂട്ടില്‍ സര്‍വീസ് നടത്തണമെന്ന കെഎസ്ആര്‍ടിയുടെ താല്‍പര്യമില്ലായ്മക്ക് കാരണം സ്വകാര്യ ബസുകളാണെന്നാണ് നാട്ടുകാര്‍ പറയുന്നത്. സ്വകാര്യ ബസുകള്‍ റൂട്ടില്‍ നടത്തുന്ന നിയമ ലംഘനങ്ങള്‍ക്കെതിരെയും ജനങ്ങള്‍ അസഹിഷ്ണുതയിലാണ്. അമിത വേഗതയും മത്സ ര ഓട്ടവും പതിവാണ്. വിദ്യാര്‍ത്ഥികളോട് അപമര്യാദയായി പെരുമാറുന്നുവെന്ന പരാതിയുമുണ്ട്. യാത്രക്കാരുടെ സുരക്ഷ ഉറപ്പു വരുത്തേണ്ട ജീവനക്കാര്‍ ഡോര്‍ അടക്കാതെയാണ് യാത്ര നടത്തുന്നതെന്നും യാത്രക്കാര്‍ പറയുന്നു. നേരത്തേ പാലാ ഈരാറ്റുപേട്ട കാഞ്ഞിരപ്പള്ളിയായി കെഎസ്ആര്‍ടിസി ചെയിന്‍ സര്‍വീസ് നടത്തിയിരുന്നു. വളരെ ലാഭത്തിലും ജനങ്ങള്‍ക്ക് പ്രയോജനകരമായ രീതിയിലും സര്‍വീസ് നടത്തിയിരുന്ന ബസുകള്‍ സ്വകാര്യ ബസുകളുടെ സ്വാധീനത്തില്‍ നിര്‍ത്തലാക്കുകയായിരുന്നു. ഇതു മൂലം സ്വകാര്യ ബസ് സമരങ്ങള്‍ വരുമ്പോള്‍ യാത്രക്കാര്‍ ബുദ്ധിമുട്ടനുഭവിക്കുന്നു. പലപ്രാവശ്യം എരുമേലി,തൊടുപുഴ, എരുമേലി പാലാ റൂട്ടുകളില്‍ ചെയിന്‍ സര്‍വീസ് ആരംഭിക്കുന്നതിനായി ബസുകള്‍ അനുവദിച്ചതായി കെഎസ്ആര്‍ടിസി അധികൃതര്‍ അറിയിച്ചെങ്കിലും സര്‍വീസ് തുടങ്ങിയില്ല. ഇതും സ്വകാര്യ ബസുകളുടെ സമ്മര്‍ദ്ദ ഫലമാണെന്ന ആക്ഷേപമുയര്‍ന്നിരുന്നു. തൊടുപുഴ ഡിപ്പോയില്‍ നിന്നും എരുമേലിക്ക് സര്‍വീസ് തുടങ്ങിയെങ്കിലും ലാഭകരമല്ലെന്ന പേരില്‍ കുറച്ച് ദിവസം കൊണ്ട് നിര്‍ത്തുകയായിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.