പാലാ: മരണ വീടുകളിലെയും കല്യാണവീടുകളിലെയും തിരക്കിനിടയില്‍ കടന്നു ചെന്ന് മോഷണം നടത്തുന്ന കള്ളന് പിടിയിലായി.
പിണ്ണാക്കനാട് അമ്പാട്ട് വീട്ടില്‍ ദേവസ്യയുടെ മകന് ഫ്രാന്‍സിസ് (ചക്കര 34) ആണ് പിടിയിലായത്.തിങ്കളാഴ്ച മുത്തോലിയിലുള്ള പുതിയാത്ത് വീട്ടില്‍ സഖറിയാസ്സ് പി.ജോസഫിന്റെ അമ്മ കുട്ടിയമ്മ മരണപ്പെട്ട വീട്ടിലെത്തി ശവസംസ്ക്കാര ചടങ്ങിനിടയില്‍ മോഷണം നടത്തുവാന്‍ ശ്രമിക്കുന്നതിനിടയില്‍ വീട്ടുകാരുടെ സഹായത്തോടെ പോലീസ് പിടികൂടുകയായിരുന്നു. ഫ്ളൈയിംഗ് സ്ക്വാഡ് എഎസ്.ഐ. വിന്‍സന്റിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.
ഇയാള്‍ പാലാ പോലീസ് സ്റ്റേഷനില്‍ മാത്രം 9 ഓളം മോഷണ കേസ്സുകളില്‍ പ്രതിയാണെന്ന് പോലീസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: