കണ്ണൂര്‍: തൊഴില്‍ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ജില്ലയിലെ ഇതര സംസ്ഥാന കുടിയേറ്റ തൊഴിലാളികള്‍ക്കായി ജില്ലാ ലേബര്‍ ഓഫീസിന്റെ നേതൃത്വത്തില്‍ ഓഫീസുമായി സഹകരിച്ച് മെഡിക്കല്‍ ക്യാമ്പും സൗജന്യ മരുന്നുവിതരണവും ബോധവല്‍ക്കരണ ക്ലാസും സംഘടിപ്പിച്ചു. പരിയാരം ഇരിങ്ങല്‍ എയ്ഡഡ് യുപി സ്കൂളില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എ രാജേഷ് പരിപാടി ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് അംഗം സൗമിനി നാരായണന് അധ്യക്ഷത വഹിച്ചു. അസി.ലേബര്‍ ഓഫീസര്‍ കെ.കരുണാകരന് സ്വാഗതവും സജിത് ചിലയില്‍ നന്ദിയും പറഞ്ഞു. പരിയാരം പിഎച്ച്സിയിലെ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കെ.സുരേഷ് ബാബു, മലബാര്‍ കണ്‍സോര്‍ഷ്യം ചെയര്മാന് സി.അബ്ദുള്‍ കരീം, അസി.ലേബര്‍ ഓഫീസര്‍ ജി.ജയേഷ് എന്നിവര്‍ സംസാരിച്ചു. ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് ലഭ്യമായ നിയമപരിരക്ഷയേയും ക്ഷേമപദ്ധതികളെയും സംബന്ധിച്ച് സിആര്‍പിഎഫ് റിട്ട.ഹവില്‍ദാര്‍ പി.പി.ലക്ഷ്മണന് ക്ലാസെടുത്തു. പരിയാരം മെഡിക്കല്‍ കോളേജില്‍ നിന്നുളള വിദഗ്ധ ഡോക്ടര്‍മാരും മെഡിക്കല്‍ ടീമും തൊഴിലാളികളെ പരിശോധിച്ച് സൗജന്യ മരുന്ന് വിതരണം ചെയ്തു. ആസ്സാം, ബീഹാര്‍, ജാര്‍ഖണ്ഡ്, പശ്ചിമബംഗാള്‍, ഒറീസ എന്നീ സംസ്താനങ്ങളില്‍ നിന്നുളള 110 ഓളം തൊഴിലാളികള്‍ മെഡിക്കല്‍ ക്യാമ്പില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: