ഖാര്ടൂം: സുഡാനില്‍ മന്ത്രിതല പ്രതിനിധി സംഘവുമായി പോയ വിമാനം തകര്‍ന്ന് ഒരു മന്ത്രിയുള്‍പ്പെടെ 31 പേര് മരിച്ചു. ദക്ഷിണ കോര്ഡോഫാന് സംസ്ഥാനത്തായിരുന്നു അപകടം. ഗാസി അല്‍ സാദിഖ് ആണ് അപകടത്തില്‍ മരിച്ച മന്ത്രി.
ഒരു വ്യോമയാന കമ്പനിയുടെ ഉടമസ്ഥതയിലുള്ള ആന്റിനോവ് എന്ന വിമാനമാണ് അപകടത്തില്‍ പെട്ടത്. പ്രാദേശിക സമയം രാവിലെ ആറ് മണിയോടെയാണ് മന്ത്രിതല സംഘത്തെയും വഹിച്ച് വിമാനം ഖാര്‍ട്ടൂമില്‍ നിന്ന് പറന്നുയര്‍ന്നതെന്ന് സിവില്‍ ഏവിയേഷന്‍ വക്താവ് അബ്ദുള്‍ ഹഫീസ് അബ്ദുള്‍ റഹീം പറഞ്ഞു.
സുഡാന് സൈന്യവും സുഡാന് പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയും തമ്മില്‍ ശക്തമായ പോരാട്ടം നടക്കുന്ന സംസ്ഥാനമാണ് ദക്ഷിണ കോര്ഡോഫാന്. അപകടകാരണം വ്യക്തമാക്കിയിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: