യുപിയില്‍ കൈഫിയത്ത് എക്‌സ്പ്രസ് പാളം തെറ്റി; 70 പേര്‍ക്ക് പരിക്ക്

Wednesday 23 August 2017 9:21 am IST

ലഖ്‌നൊ: യുപിയില്‍ വീണ്ടും ട്രെയിനപകടം. കൈഫിയത്ത് എക്‌സ്പ്രസ് പാളം തെറ്റി 70 പേര്‍ക്ക് പരിക്കേറ്റു. ഉത്തര്‍പ്രദേശില്‍ നാലു ദിവസത്തിനുള്ളില്‍ രണ്ടാമത്തെ തീവണ്ടി അപകടമാണിത്. ഔറയയ്ക്കടുത്ത് വെച്ച് കൈഫിയത്ത് എക്‌സ്പ്രസിന്റെ എന്‍ജിനടക്കം പത്തു ബോഗികള്‍ പാളം തെറ്റി. തീവണ്ടിയുടെ 10 ബോഗികളും എഞ്ചിനുമാണ് പാളം തെറ്റിയത്. പുലര്‍ച്ചെ 2.40 ഓടെയാണ് അപകടം ഉണ്ടായത്, ഇതുവരെ ആളപായമുള്ളതായി റിപ്പോര്‍ട്ടില്ല. 60 തോളം പേര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്. ഇവരെ സമീപത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എതാവയ്ക്കും കാണ്‍പൂരിനും ഇടയിലുള്ള പ്രദേശത്താണ് അപകടം. അസംഗഡിനും ദില്ലിക്കും ഇടയില്‍ സര്‍വീസ് നടത്തുന്ന ട്രെയിനാണിത്. റെയില്‍വേ പിആര്‍ഒ അനില്‍ സക്‌സേന അപകടം സ്ഥിരീകരിച്ചിട്ടുണ്ട്. ലെവല്‍ ക്രോസില്‍ വെച്ച് മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചതാണ് അപകടകാരണമെന്നു കരുതുന്നു.