വദ്ര ഉള്‍പ്പെട്ട ബിക്കനര്‍ ഭൂമി ഇടപാട് സിബിഐ അന്വേഷിക്കണം

Wednesday 23 August 2017 3:33 pm IST

ജയ്പൂര്‍: കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധിയുടെ മരുമകന്‍ റോബേര്‍ട്ട് വദ്ര ഉള്‍പ്പെട്ട ബിക്കനര്‍ ഭൂമി ഇടപാടില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് രാജസ്ഥാന്‍ സര്‍ക്കാര്‍. ഇതു സംബന്ധിച്ച കാര്യങ്ങളെ കുറിച്ച് രാജസ്ഥാന്‍ സര്‍ക്കാര്‍ കേന്ദ്രത്തിന് സൂചന നല്‍കിയിട്ടുണ്ടെന്ന് ആഭ്യന്തര മന്ത്രി ഗുലാബ് ചന്ദ് കട്ടാരിയ പറഞ്ഞു. വര്‍ഷങ്ങളായി വിഷയം വ്യാപിച്ചു കിടക്കുകയാണെന്നും കുഴഞ്ഞ് മറിഞ്ഞ കേസാണിതെന്നും കട്ടരിയ പറഞ്ഞു. വിഷയത്തില്‍ അന്വേഷണം നടത്തിയതിന്റെ അടിസ്ഥാനത്തില്‍ നിരവധി പേരെ അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ ഒരു തീരുമാനം കൈക്കൊള്ളുന്നതിനായി സിബിഐ അന്വേഷണം ആവശ്യമാണെന്നും ദേശീയ മാധ്യമങ്ങളോട് സംസാരിക്കവേ കട്ടാരിയ ചൂണ്ടിക്കാട്ടി.