ലാവലിന്‍ കേസില്‍ വിധി ഇന്ന്

Wednesday 23 August 2017 11:59 am IST

കൊച്ചി: പിണറായി വിജയന്‍ ഉള്‍പ്പെട്ട ലാവലിന്‍ കേസില്‍ വിധി ഇന്ന്. പിണറായിയെ കുറ്റവിമുക്തനാക്കിയതിനെതിരെ സിബിഐ നല്‍കിയ ഹര്‍ജിയിലാണ് വിധി. ഹൈക്കോടതിയാണ് റിവ്യൂ പെറ്റീഷനില്‍ വിധി പ്രഖ്യാപിക്കുക. ചെങ്കുളം, പളളിവാസല്‍, പന്നിയാര്‍ പദ്ധതി നവീകരണവുമായി ബന്ധപ്പെട്ട് കനേഡിയന്‍ കമ്പനിയായ ലാവലിന് കരാര്‍ നല്‍കിയതിലൂടെ 374 കോടിയുടെ നഷ്ടം സംഭവിച്ചതായാണ് കേസ്. കേസില്‍ സിബിഐയുടെ വാദം അഞ്ചുമാസം മുമ്പാണ് പൂര്‍ത്തിയായത്. ഇന്ന് ഉച്ചയ്ക്ക് 1.45-ന് ജസ്റ്റിസ് പി ഉബൈദാണ് വിധി പ്രസ്താവിക്കുക.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.