തലശ്ശേരി: തലശ്ശേരി സബ് റീജ്യണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസ് മാറ്റാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് തലശ്ശേരി പ്രൈവറ്റ് ബസ് ഓപ്പറേറ്റേര്‍സ് അസോസിയേഷന് ആവശ്യപ്പെട്ടു. ടൗണ്‍ഹാളിന് സമീപം പ്രവര്‍ത്തിക്കുന്ന ഓഫീസ് നാലരകിലോമീറ്റര്‍ അകലെ എരഞ്ഞോളി ഗ്രാമപഞ്ചായത്തിലെ ചോനാടം കിന്‍ഫ്ര കെട്ടിടത്തിലേക്ക് മാറ്റാനാണ് നീക്കം. ബസുകള്‍ക്ക് സ്റ്റോപ്പുകള്‍ പോലും ഇല്ലാത്ത ഇവിടെ ഓഫീസ് മാറ്റുന്നത് ബസുടമകള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് വലിയ പ്രയാസം സൃഷ്ടിക്കുമെന്ന് അസോസിയേഷന് ഭാരവാഹികള്‍ ചൂണ്ടിക്കാട്ടി.
നികുതിപ്പണമായി ലക്ഷക്കണക്കിന് രൂപ ഗവണ്മെന്റ് ഖജനാവിലേക്ക് അടക്കുന്ന ബസ് വ്യവസായത്തെ തകര്‍ക്കുന്ന നടപടിയാണിത്. തലശ്ശേരി ടൗണ്‍ കേന്ദ്രീകരിച്ചുതന്നെ ഓഫീസ് നിലനിര്‍ത്തണമെന്ന് അസോസിയേഷന് ആവശ്യപ്പെട്ടു. ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍, ഡെപ്യൂട്ടി ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍, റീജ്യണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍, സബ് റീജ്യണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ എന്നിവര്‍ക്ക് ഇതുസംബന്ധിച്ച് നിവേദനം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: