നെടുമങ്ങാട്: കേരളത്തിലെ സ്വാശ്രയ മെഡിക്കല്‍ കോളേജുകള്‍ അടച്ചുപൂട്ടണമെന്ന് മന്ത്രി ജി. സുധാകരന്. അരുവിക്കര പ്രാഥമികാരോഗ്യ കേന്ദ്രം കുടുംബാരോഗ്യ കേന്ദ്രമാക്കുന്നതിന്റെ പ്രഖ്യാപനവും അരുവിക്കര പോലീസ് സ്റ്റേഷന് മന്ദിരത്തിന്റെ ശിലാസ്ഥാപനവും നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം. നോട്ടുകെട്ടിന്റെ വലുപ്പത്തില്‍ നേടുന്ന മെഡിക്കല്‍ വിദ്യാഭ്യാസം ഗുണത്തെക്കാളേറെ ദോഷം ചെയ്യുമെന്നും പണത്തിനു വേണ്ടി മഹത്തായ തൊഴിലിനെ കച്ചവടവത്കരിക്കുകയാണെന്നും മന്ത്രി പറഞ്ഞു.
കെ.എസ്. ശബരീനാഥന് എംഎല്‍എയുടെ അധ്യക്ഷത വഹിച്ചു. റൂറല്‍ എസ്പി അശോക് കുമാര്‍, നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി. ബിജു, അരുവിക്കര പഞ്ചായത്ത് പ്രസിഡന്റ് ഐ. മിനി, കരകൗശല വികസന കോര്പ്പറേഷന് ചെയര്മാന് കെ.എസ്. സുനില്‍ കുമാര്‍, ഡിഎംഒ ഡോ. ജോസ് ജി. ഡിക്രൂസ്, ഡിപിഎം ഡോ സ്വപ്നകുമാരി തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: