ചിറയിന്‍കീഴ്: ജില്ലയിലെ കയര്‍ മേഖലയിലെ തൊഴിലാളികള്‍ക്കുള്ള ബോണസ് സംബന്ധിച്ച് തീരുമാനമായി. തിരൂവനന്തപുരം ഡെപ്യൂട്ടി ലേബര്‍ ഓഫീസര്‍ ജെ.സത്യദാസ് വിളിച്ചുചേര്‍ത്ത അനുരഞ്ജന ചര്‍ച്ചയില്‍ സഹകരണ സംഘങ്ങളിലെ തൊഴിലാളികള്‍ക്ക് 16 ശതമാനവും സ്വകാര്യ സ്ഥാപനങ്ങളിലെ തൊഴിലാളികള്‍ക്ക് 1600 രൂപ വീതവും ബോണസ് നല്കാന് തീരുമാനമായി. തുക ആഗസ്റ്റ് 30ന് മുന്‍പായി തൊഴിലാളികള്‍ക്ക് വിതരണം ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: