ശ്രീകാര്യം: ആറ്റിപ്ര സോണല്‍ ഓഫീസിനു സമീപം മാര്‍ക്കറ്റിനോട് ചേര്‍ന്ന സ്ഥലത്തെ പച്ചക്കറി കൃഷി സാമൂഹ്യവിരുദ്ധര്‍ വെട്ടിനശിപ്പിച്ചു. ഞായറാഴ്ച രാത്രിയിലാണ് സംഭവം. ഓണത്തോടനുബന്ധിച്ച് വിളവെടുക്കാറായ പയറും വെണ്ടയും കത്തിരിക്കയും കുലച്ച നേന്ത്രവാഴകളുമാണ് പൂര്‍ണമായും വെട്ടി നശിപ്പിച്ചത്. സോണല്‍ ഓഫീസിന് പുറകിലെ കുളത്തൂര്‍ പൊതുമാര്ക്കറ്റിനോട് ചേര്‍ന്ന് ആറ്റിപ്ര കൃഷിഭവന്റെ സഹകരണത്തോടെ ചന്തയിലെ കച്ചവടക്കാരാണ് കൃഷി നടത്തിയിരുന്നത്. കഴക്കൂട്ടം പോലീസ് കേസെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: