യുപിയിൽ പശുക്കള്‍ക്ക് നേരെ ആസിഡ് ആക്രമണം വ്യാപകമാകുന്നു

Wednesday 23 August 2017 5:30 pm IST

ലക്നൗ: ഉത്തര്‍പ്രദേശില്‍ പശുക്കള്‍ക്ക് നേരെ ആസിഡ് ആക്രമണം വ്യാപകമാകുന്നു. ആഗ്രയ്ക്ക് സമീപം കര്‍മനയില്‍ കഴിഞ്ഞ ദിവസം 15 പശുക്കള്‍ക്ക് നേരെയാണ് ആക്രമണം നടന്നത്. പശുക്കള്‍ക്ക് ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ടെന്നാണ് ഇവയെ പരിശോധിച്ച ഡോക്ടര്‍മാര്‍ പറയുന്നത്. സംഭവത്തില്‍ പ്രദേശവാസികളുടെ ഭാഗത്ത് നിന്നും പ്രതിഷേധം രൂക്ഷമായതോടെ അന്വേഷണം നടത്താന്‍ ജില്ലാ മജിസ്ട്രേറ്റ് പ്രത്യേക സംഘം രൂപവത്കരിച്ചിട്ടുണ്ട്.