ശ്രീനഗര്‍: വടക്കന്‍ കാശ്മീരിലെ ബാരാമുള്ള ജയിലില്‍ അധികൃതര്‍ നടത്തിയ പരിശോധനയില്‍ അന്തേവാസികളില്‍ നിന്നും 20 മൊബൈല്‍ ഫോണുകളും അനധികൃത സാധനങ്ങളും പിടിച്ചെടുത്തു. സംഭവത്തില്‍ കേസ് രജിസ്ട്രര്‍ ചെയ്ത് അന്വേഷണമാരംഭിച്ചതായി മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന് പറഞ്ഞു.
ഈ വര്‍ഷത്തില്‍ ഇത് രണ്ടാം തവണയാണ് അധികൃതര്‍ ബാരാമുള്ള ജയിലില്‍ നിന്ന് മൊബൈല്‍ ഫോണ്‍ പിടിച്ചെടുക്കുന്നത്. 14 മൊബൈല്‍ ഫോണുകളാണ് മുമ്പ് പിടികൂടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: