മുല്ലപ്പെരിയാറില്‍ ജലനിരപ്പ് കൂടി

Wednesday 23 August 2017 7:54 pm IST

കുമളി: മഴ ശക്തമായതിനെ തുടര്‍ന്ന് മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് ഉയര്‍ന്നു. നിലവില്‍ 116 അടിയാണ് അണക്കെട്ടിലെ ജലനിരപ്പ്. കഴിഞ്ഞ നാല് ദിവസമായി ശക്തമായ മഴയാണ് അണക്കെട്ടിന്റെ വൃഷ്ടി പ്രദേശത്ത് ലഭിച്ചത്. സെക്കന്റില്‍ 11,385 ഘനയടി ജലമാണ് അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്നത്. 225 ഘനയടി മാത്രമാണ് നിലവില്‍ തമിഴ്‌നാട് സ്വദേശത്തേക്ക് ഒഴുക്കിക്കൊണ്ട് പോകുന്നത്. കേരളത്തില്‍ പെയ്ത മഴ തമിഴ്‌നാടിന്റെ അതിര്‍ത്തി ജില്ലകളിലും ലഭിച്ചിരുന്നു. തടാകത്തില്‍ ജലനിരപ്പ് കൂടിയതോടെ തേക്കടിയില്‍ വിനോദ സഞ്ചാരികളുടെ ബോട്ട് സവാരിയും സജീവമായി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.