പൂക്കോട്ടുംപാടത്ത് മത്സ്യ വ്യാപാരം തോന്നുംപടി

Wednesday 23 August 2017 8:15 pm IST

പൂക്കോട്ടുംപാടം: അങ്ങാടിയില്‍ മത്സ്യ കച്ചവടം നടപ്പാതയില്‍. മലിനജലം തള്ളുന്നത് ഓടകളിലേക്കും. നാട്ടില്‍ പകര്‍ച്ചവ്യാധികള്‍ പടരുമ്പോഴും പ്രശ്‌നത്തില്‍ ആരോഗ്യ വകുപ്പും പഞ്ചായത്തും നടപടി സ്വീകരിക്കുന്നില്ലെന്ന് പരാതി ശക്തമായി. മത്സ്യ കടകള്‍ സ്വീകരിക്കേണ്ട യാതൊരുവിധ സജ്ജീകരണവും ഇല്ലാതെയാണ് പൂക്കോട്ടുംപാടത്തെ മിക്ക സ്ഥാപനങ്ങളും പ്രവര്‍ത്തിക്കുന്നത്. ചില കടകളില്‍ നിന്നും പുറം തള്ളുന്ന മലിനജലം കടക്ക് മുന്‍വശത്തെ ഓടകളിലേക്കാണ് ഒഴുക്കിവിടുന്നത്. പ്ലാസ്റ്റിക് കവറുകള്‍ ഉപയോഗിച്ച് പ്രത്യേകരീതിയില്‍ ഓടകള്‍ക്ക് മുകളില്‍ ചെറിയ ദ്വാരം ഉണ്ടാക്കി മലിനജലം തള്ളുന്നതാണ് ഇവരുടെ രീതി. ജനങ്ങള്‍ കൂടുതല്‍ ഉള്ള സമയത്ത് പ്ലാസ്റ്റിക് കവറുകള്‍ കടക്ക് ഉള്ളിലേക്ക് കെട്ടിവെക്കുന്നതിനാല്‍ മാലിന്യം തള്ളുന്നത് പുറത്തറിയുന്നില്ല. മത്സ്യ കടകളിലെ മീന്‍ പെട്ടികള്‍ കാല്‍നടയാത്രക്കാര്‍ക്ക് നടക്കാന്‍ പ്രയാസമാകുന്ന രീതിയില്‍ വെക്കുന്നതും നിത്യസംഭവമാണ്. കഴിഞ്ഞ ദിവസം ചേര്‍ന്ന ട്രാഫിക് റഗുലേറ്ററി യോഗത്തില്‍ മത്സ്യ കടകളിലെ മീന്‍ പെട്ടികള്‍ അടുക്കി വെക്കുന്നതിനാല്‍ ഗതാഗത കുരുക്കിന് ഇടയാവുന്നെന്ന് ചിലര്‍ ആരോപണം ഉന്നയിച്ചിരുന്നു. മാലിന്യം തള്ളുന്നത് തടയാന്‍ ആരോഗ്യ വകുപ്പ് കര്‍ശന നടപടി സ്വീകരിക്കുന്നില്ലെന്ന് ആക്ഷേപമുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.