ആലപ്പുഴ: സ്വകാര്യ ബസില്‍ നിന്ന് യാത്രക്കാര്‍ ഇറങ്ങവേ ബ്രേക്ക് തകരാറിലായ ലോറി ബസിന് പിന്നിലിടിച്ചു, വിദ്യാര്ത്ഥികടക്കമുള്ള 16 യാത്രക്കാര്‍ക്ക് നിസാര പരിക്കേറ്റു.
ആലപ്പുഴ മാതാ സ്കൂളിലെ ഒമ്പതാം ക്ലാസ്സ്, പ്ലസ് വണ്‍ വിദ്യാര്‍ത്തികളായ, വൈശാഖ്(പ്ലസ്വണ്) ശ്രീപ്രിയ, മാളവിക, അര്ജുന്, സോണിയ, ഡിമ്മി, ഹംബ്ബന്, പ്രേം സിദ്ധാര്ത്ഥദ്ധ എന്നീ ഒമ്പതാം ക്ലാസ്സ് വിദ്യാര്‍ത്ഥികള്‍ക്കും, ബസ് യാത്രക്കാരായ മറ്റ് 8 പേരയുമാണ് ആലപ്പുഴ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്
ദേശിയപാത കൊങ്ങിണി ചുടുകാട് ജങ്ഷനില്‍ ഇന്നലെ രാവിലെ എട്ടിനായിരുന്നു അപകടം. ഇരട്ട കുളങ്ങരയില്‍ നിന്നംകലവൂരിലേക്ക് പോകുകയായിരുന്ന സ്വകാര്യ ബസ് യാത്രക്കാരെ ഇറക്കാനായി സ്റ്റോപ്പില്‍ നിര്‍ത്തിയതായിരുന്നു. യാത്രക്കാര്‍ ഇറങ്ങി കൊണ്ടിരുന്നപ്പോള്‍ അതേ ദിശയില്‍ വന്ന പാര്‍സല്‍ സര്‍വ്വീസ് ലോറിയുടെ ബ്രേക്ക് നഷ്ടപ്പെട്ട് ബസിന് പിന്നില്‍ ഇടിക്കുകയായിരുന്നു.
ബസിലുണ്ടായിരുന്ന സ്ക്കൂള് കുട്ടികള്‍ക്കടക്കം നിസ്സാര പരിക്കേറ്റു. അമ്പലപ്പുഴ, വളഞ്ഞവഴി ഭാഗങ്ങളില്‍ നിന്ന് ഉള്ളവരാണ് പരിക്കേറ്റയാത്രക്കാര്. ഇവരെ ആലപ്പുഴ ജനറല്‍ ആശുപത്രിയിലും, വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ആലപ്പുഴ ട്രാഫിക്ക് എസ് ഐ.വാസുദേവന്റെ നേതൃത്വത്തില്‍ മേല്‍ നടപടി സ്വീകരിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക: