കണ്ണൂര്‍: സൈബര്‍ ചതിക്കുഴികളെക്കുറിച്ച് വിദ്യാര്‍ത്ഥികള്‍, രക്ഷിതാക്കള്‍, അധ്യാപകര്‍ എന്നിവര്‍ക്കിടയില്‍ അവബോധം സൃഷ്ടിക്കുന്നതിന്റെ ഭാഗമായി ഇന്ന് രാവിലെ 10 മണിക്ക് ജില്ലാ പഞ്ചായത്ത് ഹാളില്‍ ഇന്റര്‍നെറ്റിന്റെ ഉത്തരവാദിത്തത്തോടെയുള്ള ഉപയോഗം എന്ന വിഷയത്തില്‍ പഠന ക്ലാസ് നടക്കും. ജില്ലാ പഞ്ചായത്ത് സംഘടിപ്പിക്കുന്ന പരിപാടി ഉത്തരമേഖലാ ഐജി മഹിപാല്‍ യാദവ് ഉദ്ഘാടനം ചെയ്യും. ജില്ലാ കലക്ടര്‍ മീര്‍ മുഹമ്മദലി, എസ്പി ജി ശിവവിക്രം, കെഎപി നാലാം ബറ്റാലിയന് കമാന്റന്റ് സഞ്ജയ് കുമാര്‍ ഗുരുഡിന് തുടങ്ങിയവര്‍ പങ്കെടുക്കും. ജില്ലയിലെ സര്‍ക്കാര്‍, എയ്ഡഡ് വിദ്യാലയങ്ങളിലെ ഐടി അധ്യാപകര്‍, മദര്‍ പിടിഎ പ്രസിഡണ്ടുമാര്‍ എന്നിവരാണ് പരിപാടിയില്‍ പങ്കെടുക്കുക.
ഇന്റര്‍നെറ്റിലെ ചതിക്കുഴികളെക്കുറിച്ച് തെരഞ്ഞെടുത്ത 50 സ്കൂളുകളില്‍ ജില്ലാ പൊലിസ് സൈബര്‍ സെല്ലിന്റെ സഹായത്തോടെ പരിശീലന ക്ലാസ്സുകള്‍ ആദ്യഘട്ടത്തില്‍ സംഘടിപ്പിക്കുമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ.വി.സുമേഷ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: