കണ്ണൂര്‍: ജില്ലാ എംപ്ളോയ്മെന്റ് എകസ്ചേഞ്ചിനോടനുബന്ധിച്ചുളള എംപ്ളോയബിലിറ്റി സെന്ററില്‍ പ്രമുഖ സ്വകാര്യ സ്ഥാപനങ്ങളളിലെ വിവിധ തസ്തികകളില്‍ 29 ന് രാവിലെ 10.30 മണി മുതല്‍ 1 മണി വരെ കൂടിക്കാഴ്ച നടത്തും.
എച്ച് ആര് ട്രെയിനര്‍ (ബിരുദം, സെയില്സിലുളള പ്രവൃത്തി പരിചയം- പുരുഷന്), റിസപ്ഷനിസ്റ്റ്, സി.ആര്.ഇ (ബിരുദം -സ്ത്രീ), കാഷ്യര്‍ (ബികോം-പുരുഷന്), ഡെലിവറി കോ-ഓര്‍ഡിനേറ്റര്‍(ഡിപ്ളോമ/ബിരുദം-പുരുഷന്), സര്‍വീസ് അഡൈ്വസര്‍(ഡിപ്ളോമ/ഐ.ടി.ഐ- ഓട്ടോമൊബൈല്‍/മെക്കാനിക്കല്‍-പുരുഷന്), സെയില്‍സ് കസ്റ്റമര്‍ അഡൈ്വസര്‍, സെയില്‍സ് ഓഫീസര്‍ (പഌസ്ടു-പുരുഷന്), ടീം ലീഡര്‍ (2 വര്‍ഷത്തെ പ്രവൃത്തി പരിചയം-പുരുഷന്), പ്രൊഫഷണല്‍ സെയില്‍സ് ട്രെയിനി (പഌസ്ടു/ഡിപ്ളോമ/ഐടിഐ/ ബിരുദം), സ്പെയര്‍ എക്സിക്യൂട്ടീവ് (ഐ.ടി.ഐ/ഡിപ്ളോമ-ഓട്ടോമൊബൈല്‍/മെക്കാനിക്കല്‍-പുരുഷന്), സെമിസ്കില് ടെക്നീഷ്യന് (ഐടിഐ/ഡിപ്ളോമ- ഓട്ടോമൊബൈല്‍/മെക്കാനിക്കല്‍-പുരുഷന്) എന്നീ തസ്തികകളിലാണ് നിയമനം.
യോഗ്യരായ 35 വയസ്സില്‍ കുറവ് പ്രായമുളള ഉദേ്യാഗാര്‍ത്ഥികള്‍ തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പും 250 രൂപ ഫീസും സഹിതം എപ്ലോയിബിലിറ്റി സെന്ററില്‍ പേര് രജിസ്റ്റര്‍ ചെയ്ത് കൂടിക്കാഴ്ചക്ക് പങ്കെടുക്കേണ്ടതാണ്. നിലവില്‍ രജിസ്റ്റര്‍ ചെയ്ത ഉദേ്യാഗാര്‍ത്ഥികള്‍ക്കും പങ്കെടുക്കാം. ഫോണ്‍: 04972707610, 8156955083.
പ്രതികരിക്കാൻ ഇവിടെ എഴുതുക: