കണ്ണൂര്‍: തൊഴില്‍ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ജില്ലയിലെ ഇതര സംസ്ഥാന കുടിയേറ്റ തൊഴിലാളികള്‍ക്കായി 27 ന് രാവിലെ 10 മണിക്ക് തൃപ്പങ്ങോട്ടൂര്‍ ഗ്രാമപഞ്ചായത്ത് സാംസ്കാരിക നിലയത്തില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു. തൃപ്പങ്ങോട്ടൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കാട്ടൂര്‍ മഹമൂദ് ക്യാമ്പ് ഉദ്ഘാടനം ചെയ്യും. കുടിയേറ്റ തൊഴിലാളികള്‍ക്കായി ആവിഷ്കരിച്ചിട്ടുളള വിവിധ ക്ഷേമപദ്ധതികള്‍, ആരോഗ്യ-ശുചിത്വ സംബന്ധമായ കാര്യങ്ങള്‍ എന്നിവയെ കുറിച്ച് അവരുടെ മാതൃഭാഷയില്‍ ബോധവല്‍ക്കരണ ക്ലാസും സൗജന്യ വൈദ്യപരിശോധനയും മരുന്ന് വിതരണവും നടത്തുമെന്ന് ജില്ലാ ലേബര്‍ ഓഫീസര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: