അരൂര്‍: കൂലി വര്‍ദ്ധനവ് നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷന്, കേരള ഇന്ഡിപെന്ഡന്റ്പ്രോണ്സ് പ്രോസ്സസ്സിംഗ് ട്രേഡിംഗ് സൊസൈറ്റി എന്നീ സംഘടനകള്‍ സംയുക്തമായി നടത്തിവന്ന പീലിംഗ് സമരം തുടരുന്നു. ഇന്നലെ രാവിലെ ട അരൂര്‍ സീ ഫുഡ് പാര്‍ക്കിനു മുന്നില്‍ ഉപരോധസമരം നടത്തിയ തൊഴിലാളികളെ അരൂര്‍ പോലീസ് അറസ്റ്റു ചെയ്തു നീക്കി. തുടര്‍ന്ന് തൊഴിലാളികള്‍ പോലീസ് സ്റ്റേഷന് ഉപരോധിച്ചു. കൂലി വര്‍ദ്ധനവ് നടപ്പിലാക്കുന്നതുവരെ സമരം തുടരാനാണ് സംയുക്ത സമരസമിതിയുടെ തീരുമാനം. കെ.കെ. സജീവന്, ജെസി രാജു, സ്മിത സിദ്ധാര്ത്ഥന്, ഓമന രാജു, എസ്. ദിലീപ് കുമാര്‍, പോള്‍ എന്നിവര്‍ ഉപരോധ സമരത്തിന് നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: