കളങ്ങരയില്‍ അനധികൃത നിലം നികത്തല്‍

Wednesday 23 August 2017 8:45 pm IST

എടത്വാ: തലവടി വില്ലേജിന്റെ സ്റ്റോപ്പ് മെമ്മോ അവഗണിച്ച് കളങ്ങരയില്‍ സ്വകാര്യ വ്യക്തിയുടെ അനധികൃത നിലം നികത്തല്‍. തലവടി പഞ്ചായത്ത് ഒന്നാം വാര്‍ഡില്‍ കളങ്ങര ആനക്കിടാവുരുത്തി പടത്താണ് അനധികൃത നിലംനികത്തല്‍ നടക്കുന്നത്. നികത്തല്‍ ആരംഭിച്ചതോടെ വില്ലേജ് അധികൃതര്‍ സ്റ്റോപ്പ് മെമ്മോ നല്‍കിയിരുന്നു. എന്നാല്‍ വില്ലേജിന്റെ നടപടി അവഗണിച്ച സ്വകാര്യ വ്യക്തി രാത്രിയോടെ നിലം നികത്തുകയായിരുന്നു. നികത്ത് നടക്കുന്ന സ്ഥലത്താണ് ആനക്കിടാവുരുത്തി പാടത്തേക്ക് വെള്ളം കയറ്റാനും ഇറക്കാനുമുള്ള തൂമ്പ് സ്ഥാപിച്ചിരിക്കുന്നത്. ഇതോടെ കൃഷിക്കാവശ്യമായ ജലസേചന സൗകര്യം ഇല്ലാതായെന്ന് നാട്ടുകാര്‍ പരാതിപ്പെടുന്നു. നിലംനികത്ത് നിരീക്ഷണസമതി അംഗവും കൂടിയായ വ്യക്തിയാണ് നികത്തലിന് പിന്നില്‍. കൃഷിഭൂമി സംരക്ഷണത്തിന്റെ പേരില്‍ കൊടികുത്തുന്ന പ്രാദേശിക പാര്‍ട്ടി നേതാക്കളും ഇതിനെതിരെ കണ്ണടക്കുകയാണ്. തലവടി വില്ലേജിന്റെ സ്റ്റോപ്പ് മെമ്മോ അവഗണിച്ച് നിലം നികത്തല്‍ സജ്ജീവമായിട്ടും റവന്യു-കൃഷി വകുപ്പുകള്‍ യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്ന് ആക്ഷേപമുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.