കണ്ണൂര്‍: സ്ത്രീ സുരക്ഷയും മദ്യവിമുക്ത കേരളവും എന്ന മുദ്രാവാക്യമുയര്‍ത്തി നാളെ അത്തം നാളില്‍ മഹിളാ ഐക്യവേദിയുടെ നേതൃത്വത്തില്‍ കലക്ട്രേറ്റിന് മുന്നില്‍ രാവിലെ 10 മണി മുതല്‍ ഏകദിന ഉപവാസ സമരം നടത്തുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സംസ്ഥാന പ്രസിഡണ്ട് നിഷ ടീച്ചര്‍ ഉദ്ഘാടനം ചെയ്യും. കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് മാലതി ടീച്ചര്‍ അദ്ധ്യക്ഷത വഹിക്കും. പെരിങ്ങത്തൂരിനടുത്ത് പള്ളിക്കുനിയിലെ സി.ടി.കെ.റീജയുടെ കൊലപാതകം, പയ്യന്നൂരിലെ ശ്രീത, ആതിര എന്നീ വിദ്യാര്‍ത്ഥിനികളുടെ ആത്മഹത്യ തുടങ്ങിയ സംഭവങ്ങള്‍ക്ക് പിന്നിലുള്ള ബാഹ്യ ഇടപെടല്‍ തുടങ്ങിയവ അന്വേഷിച്ച് യാഥാര്‍ത്ഥ്യം പുറത്തു കൊണ്ടു വരിക, ലൗവ് ജിഹാദ് വിഷയത്തില്‍ സമഗ്രമായ അന്വേഷണം നടത്തി നിയമനടപടികള്‍ സ്വീകരിക്കുക, കേരളം മദ്യ മുക്തമാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് ഉപവാസ സമരം.
വാര്‍ത്താസമ്മേളനത്തില്‍ മഹിളാ ഐക്യവേദി ജില്ലാ ജനറല്‍സെക്രട്ടറി രേഷ്മ രാജീവ്, സംസ്ഥാന സമിതിയംഗം ഷൈന പ്രശാന്ത്, ജില്ലാ വൈസ് പ്രസിഡന്റ് ഹേമലത, ഹിന്ദു ഐക്യവേദി കണ്ണൂര്‍ ജില്ലാ സംഘടനാ സെക്രട്ടറി പ്രേമന് കൊല്ലമ്പറ്റ, ജില്ലാ ജനറല്‍ സെക്രട്ടറി ദയാനന്ദന് പളളൂര്‍, ജില്ലാ വര്‍ക്കിംഗ് പ്രസിഡണ്ട് പ്രദീപ് ശ്രീലകം തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: