തളിപ്പറമ്പ്: സ്വന്തം മകളെ പീഡിപ്പിച്ച സംഭവത്തില്‍ പിതാവ് അറസ്റ്റില്‍. പഴയങ്ങാടി പോലീസ് സ്റ്റേഷന് പരിധിയിലെ അമ്പതുകാരനെയാണ് എസ്ഐ പി.ബി.സജീവന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. 2015 ഒക്ടോബര്‍ അഞ്ചിനായിരുന്നു കേസിനാസ്പദമായ സംഭവം. അന്ന് പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയായിരുന്നു പെണ്‍കുട്ടി. വിവരം കുട്ടി ചൈല്‍ഡ് ലൈന്‍ അധികൃതരോട് പറഞ്ഞതോടെയാണ് പോലീസ് കേസെടുത്തത്. ഇതേത്തുടര്‍ന്ന് ഇയാള്‍ ഒളിവില്‍ പോവുകയായിരുന്നു. ഇടക്കിടെ ഇയാള്‍ നാട്ടിലെത്താറുണ്ടെന്ന വിവരത്തെ തുടര്‍ന്ന് പോലീസ് നടത്തിയ തെരച്ചിലിലാണ് ഇയാള്‍ പിടിയിലായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: