കണ്ണൂര്‍: കണ്ണൂര്‍ താലൂക്ക് എന്‍എസ്എസ് കരയോഗ യൂണിറ്റിന്റെ നേതൃത്വത്തില്‍ യൂണിയന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കരയോഗങ്ങളിലെ ഉന്നതവിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്കോളര്‍ഷിപ്പ് വിതരണം നടന്നു. യൂണിയന് ഹാളില്‍ നടന്ന പരിപാടിയില്‍ യൂണിയന് ചെയര്മാന് ഇ.പി.പത്മനാഭന് നമ്പ്യാര്‍ അധ്യക്ഷത വഹിച്ചു. ഭരണസമിതിയംഗങ്ങളായ വല്സന് മഠത്തില്‍, ദിലീപ് കുമാര്‍, ഫല്ഗുണന് നമ്പ്യാര്‍, കരയോഗം ഭാരവാഹികളായ ശശീന്ദ്രന് മാസ്റ്റര്‍, ബാലചന്ദ്രന് മാസ്റ്റര്‍, ഗംഗാധരന് മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു. എച്ച്ആര്‍ഡി കോര്‍ഡിനേറ്റര്‍ അഡ്വ.കെ.എന്‍.ഷാജി സ്വാഗതവും സെക്രട്ടറി പി.ജയപ്രകാശ് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: