സാര്‍വ്വജനിക ശ്രീ ഗണേശോത്സവം 25 മുതല്‍ 29 വരെ

Wednesday 23 August 2017 9:50 pm IST

കാസര്‍കോട്: കാസര്‍കോട് ശ്രീ മല്ലികാര്‍ജ്ജുന ക്ഷേത്ര പരിസരത്ത് സാര്‍വ്വജനിക ശ്രീ ഗണേശോത്സവം 25 മുതല്‍ 29 വരെ നടക്കും. 25ന് രാവിലെ 9ന് ഗണേശ വിഗ്രഹം ആനയിച്ച് മല്ലികാര്‍ജ്ജുന ക്ഷേത്രാങ്കണത്തില്‍ പ്രതിഷ്ഠിക്കല്‍, ഉച്ചക്ക് 12ന് ധ്വജാരോഹണം, തുടര്‍ന്ന് ഉദ്ഘാടനം രാഷ്ട്രീയ സ്വയംസേവക സംഘം മഞ്ചേശ്വരം താലൂക്ക് സംഘചാലക് രവീന്ദ്രനാഥ ഷെട്ടി നിര്‍വ്വഹിക്കും. 1ന് പൂജ, വൈകുന്നേരം 5ന് ഭജന, രാത്രി 9ന് മഹാപൂജ. 26ന് രാവിലെ 8ന് ഗണപതിഹോമം, ഉച്ചക്ക് 1ന് പൂജ, വൈകുന്നേരം 5ന് ഭജന, 6.30ന് യക്ഷഗാന ബയലാട്ട, രാത്രി 9ന് മഹാപൂജ. 27ന് രാവിലെ ഗണപതിഹോമം, 8.30ന് അഷ്‌ടോത്തര ശതനാളികേര യാഗം, 11.30ന് ഹോമ പൂര്‍ണ്ണാഹുദി, ഉച്ചക്ക് 1ന് പൂജ, 1.30ന് അന്നദാനം, വൈകുന്നേരം 5ന് ഭജന, 7.30ന് ധാര്‍മ്മികസഭ, രാത്രി 9ന് മഹാപൂജ. 28ന് രാവിലെ ഗമപതിഹോമം, ഉച്ചക്ക് 1ന് പൂജ, വൈകുന്നേരം 5ന് ഭജന, 6.30ന് ഭക്തിഗാനസുധ, രാത്രി 9.30ന് മഹാപൂജ, പുഷ്പപൂജ, രംഗപൂജ. 29ന് രാവിലെ ഗണപതിഹോമം, ഉച്ചക്ക് പൂജ, വൈകുന്നേരം 4.30ന് സമാപന യോഗം, 6.30ന് ധ്വജാവരോഹണം, മഹാപൂജ, ശ്രീ മഹാഗണപതി നിമഞ്ജന ഘോഷയാത്ര.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.